Dilution of Emission Norms for Thermal Power Plants
UPSC Relevance
Prelims: Environment (Air Pollution, Sulphur Dioxide, Particulate Matter, Flue Gas Desulphurisation - FGD), Government Policies & Regulations.
Mains:
GS Paper 3: Conservation, environmental pollution and degradation, environmental impact assessment. Infrastructure: Energy.
Key Highlights from the News
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇന്ത്യയിലെ ബഹുഭൂരിപക്ഷം താപവൈദ്യുത നിലയങ്ങളെയും (Thermal Power Plants - TPPs) Flue Gas Desulphurisation (FGD) സംവിധാനം സ്ഥാപിക്കുന്നതിൽ നിന്ന് ഒഴിവാക്കി.
താപനിലയങ്ങളിൽ നിന്ന് പുറന്തള്ളുന്ന Sulphur Dioxide (SO2) ന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സംവിധാനമാണ് FGD.
അന്തരീക്ഷത്തിലെത്തുന്ന SO2, വായുമലിനീകരണത്തിന് കാരണമാകുന്ന secondary particulate matter ആയി മാറാൻ സാധ്യതയുണ്ട്.
പുതിയ നിയമപ്രകാരം, രാജ്യത്തെ ആകെ താപനിലയ യൂണിറ്റുകളിൽ 11% വരുന്ന Category A നിലയങ്ങൾ (NCR-നോടും, 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളോടും ചേർന്നുള്ളവ) മാത്രം FGD നിർബന്ധമായും സ്ഥാപിച്ചാൽ മതി.
Category B-യിൽ വരുന്ന 11% നിലയങ്ങൾ (അതിമലിനീകരണമുള്ള പ്രദേശങ്ങളോട് ചേർന്നുള്ളവ) FGD സ്ഥാപിക്കുകയോ സ്ഥാപിക്കാതിരിക്കുകയോ ചെയ്യാം.
ബാക്കിയുള്ള 78% വരുന്ന Category C നിലയങ്ങളെ FGD സ്ഥാപിക്കുന്നതിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി.
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഈ തീരുമാനം transboundary pollution (അതിർത്തി കടന്നുള്ള മലിനീകരണം) വർദ്ധിപ്പിക്കും, കാരണം മലിനീകരണം 200 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ സാധ്യതയുണ്ട്.

COMMENTS